Trending

മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം. പാലിശ്ശേരി അന്തരിച്ചു.

തൃശൂർ: കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിൽ ഇരിക്കെയാണ് മരണം. ശ്വാസതടസ്സത്തെത്തുടർന്ന് രണ്ടുദിവസം മുമ്പ് കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. 2006ലും 2011ലും കുന്നംകുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 

കുന്നംകുളം കടവല്ലൂർ സ്വദേശിയായ ബാബു എം. പാലിശ്ശേരി റിട്ട. ഇന്‍കംടാക്സ് ഓഫീസറായ കൊടുമുണ്ട പുല്ലാന രാമന്‍ നായരുടേയും കൊരട്ടിക്കര മുള്ളത്ത് അമ്മിണിയമ്മയുടേയും മൂത്തമകനായാണ് ജനനം. 1980-ല്‍ ഡിവൈഎഫഐ രൂപവത്കരിച്ചപ്പോള്‍ കൊരട്ടിക്കരയില്‍ പ്രഥമ യൂണിറ്റ് പ്രസിഡന്റായി പൊതുരംഗത്തേക്ക് എത്തി.

1986 മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി. 84-ല്‍ സിപിഎം അംഗമായ അദ്ദേഹം ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: അശ്വതി പാലിശ്ശേരി, അഖില്‍ പാലിശ്ശേരി. സംസ്‌കാരം ബുധനാഴ്ച

Post a Comment

Previous Post Next Post