നന്മണ്ട: നന്മണ്ട തെക്കേടത്ത് ടി.സി സുരാജം (86) (റിട്ട.അധ്യാപിക നന്മണ്ട വെസ്റ്റ് എ.എൽ.പി സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ എ. കരുണാകരൻ നായർ (റിട്ട.ജനറൽ എക്സ്റ്റൺസൺ ഓഫീസർ ഗ്രാമവികസന വകുപ്പ്). മക്കൾ: റീജ (റിട്ട.ഹെഡ്മിസ്ട്രസ് മാതൃബന്ധു വിദ്യാശാല മലാപ്പറമ്പ്), അനിത (റിട്ട.ട്യൂട്ടർ ഇൻ ഡെൻ്റൽ മെക്കാനിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ്), ടി. അനൂപ്കുമാർ (ഹെഡ്മാസ്റ്റർ നന്മണ്ട എ.യു.പി സ്കൂൾ, എൻ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി). മരുമക്കൾ: എം. മോഹനൻ (റിട്ട.കനറാ ബേങ്ക്), വടക്കേടത്ത് ഉണ്ണികൃഷ്ണൻ (റിട്ട. എൽഐസി ഡിവിഷനൽ ഓഫീസ്), എം. ജ്യോതി (ദേശസേവ എ.യു.പി സ്കൂൾ കുറുമ്പൊയിൽ). സഹോദരങ്ങൾ: കേണൽ ബാലഗോവിന്ദൻ, പരേതരായ ടി.സി തങ്കം, ടി.സി രത്നം, ടി.സി ഹൈമാവതി.
ശവസംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY