Trending

പതിമൂന്നു വയസ്സുകാരി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.


കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ പതിമൂന്നുകാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. വളോര ബൈത്തുല്‍ നഫീസയില്‍ ചൂര്യോട്ട് അഷ്‌റഫിന്റെയും സാബിറയുടെയും മകള്‍ നഫീസത്തുല്‍ മിസിരിയ (13) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ മിസിരിയയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാവശ്ശേരി ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: സ്വാലിഹ, മുഹമ്മദ്.

Post a Comment

Previous Post Next Post