കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു . കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസിൽ വലിയപറമ്പിൽ വി.പി സുരേഷ്കുമാർ (61) ആണ് മരിച്ചത്. സൈലം സ്കൂൾ ബസ് ഡ്രൈവറാണ് സുരേഷ്. ഞായറാഴ്ച വൈകുന്നേരം 3.30 ഓടെ മലാപ്പറമ്പ് ജംഗ്‌ഷനിൽ വെച്ചായിരുന്നു അപകടം. ഉടനെത്തന്നെ ആദ്യം ഇഖ്റ ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
പരേതനായ വലിയപറമ്പിൽ കൃഷ്ണന്റെയും ശ്രീമതി അമ്മയുടെയും മകനാണ്. ഭാര്യ: സുമാലിനി. മക്കൾ: സൂര്യ, ശ്രുതി. മരുമക്കൾ: സജിത്ത് മഞ്ചേരി (എംഎസ്പി), വിനോദ് ചെമ്മാട്. സഹോദരങ്ങൾ: പുഷ്പ, ചന്ദ്രി, മാലതി, സുജ.എം, പരേതനായ ശശീന്ദ്രൻ.