Trending

അരീക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.


അരീക്കോട്: അരീക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാക്കൾ മരിച്ചു. അരീക്കോട് ഊർങ്ങാട്ടിരി ചുളാട്ടിപ്പാറ ചൂളാട്ടിയിൽ വീട്ടിൽ കരിക്കാടംപൊയിൽ മുഹമ്മദിൻ്റെ മകൻ മുഹമ്മദ് ഷാനിദ് (21), ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയിൽ പുന്നത്ത് ചെറുകാംപുറത്ത് സുധർമ്മൻ്റെ മകൻ സൂരജ് (23) എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രി ഒൻപതോടെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പന്നിയാർമല ഇറക്കത്തിലാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു. വൈകുന്നേരം കക്കാടംപൊയിൽ ഭാഗത്തേക്ക് പോയതായിരുന്നു ഇരുവരും. തിരിച്ചു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. പ്രദേശവാസികൾ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് പറയുന്നു. മൃതദേഹങ്ങൾ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ. ഷാനിദിൻ്റെ മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഹക്കീം, മുനവിർ. സുരജിൻ്റെ മാതാവ്: രമ്യ. സഹോദരി: അർച്ചന.

Post a Comment

Previous Post Next Post