Trending

നടുവണ്ണൂരിൽ പനയിൽ നിന്നും വീണ് യുവാവ് മരിച്ചു.


നടുവണ്ണൂർ: പനയിൽ നിന്നും വീണ് യുവാവ് മരിച്ചു. അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. നടുവണ്ണൂർ തെരുവത്ത്കടവ് ഒറവിൽ വെച്ച് പനങ്കായ പറിക്കാൻ പനയിൽ കയറിയതായിരുന്നു. പെട്ടെന്ന് സുബീഷ് നിലത്തേക്ക് വീഴുകയായിരുന്നു. ഉടനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അത്തോളി പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവിവാഹിതനാണ്. അച്ഛൻ: പരേതനായ സുഗുണൻ. അമ്മ: രാധ. സഹോദരി: ദീപ സിജീഷ് (കല്പറ്റ). 

സംസ്ക്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വെസ്റ്റ്ഹിൽ പൊതു ശ്മശാനത്തിൽ നടക്കും.

Post a Comment

Previous Post Next Post