Trending

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു.


കൊല്ലം: കൊട്ടാരക്കര വിലങ്ങറയിൽ മൂന്നു വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. വിലങ്ങറ പിണറ്റിൻമൂട് തെറ്റിക്കുന്നിൽ വീട്ടിൽ ധന്യയുടെയും ബൈജുവിന്റെയും ഇളയമകൻ ദിലൻ ബൈജുവാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം.

താമസിക്കുന്ന വാടക വീടിനു സമീപത്തുള്ള കുടുംബ വീട്ടിലെ വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ദിലൻ കാൽവഴുതി ചെറിയ ഉയരത്തിലുള്ള സംരക്ഷണ മതിലുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാസേനയെത്തി കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു.

മൂത്തമകൻ ദിയാനെ സ്‌കൂളിലാക്കിയ ശേഷമാണ് ധന്യ ദിലനെയും കൂട്ടി അമ്മ താമസിക്കുന്ന വീട്ടിലെത്തിയത്. ഇരുവരും സംസാരിച്ചു നിൽക്കുന്നതിനിടെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന ദിലൻ കിണറ്റിൽ വീഴുകയായിരുന്നു. അച്ഛൻ ബൈജു വിദേശത്താണ്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു

Post a Comment

Previous Post Next Post