Trending

കോൺഗ്രസ് പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


പേരാമ്പ്ര: മേപ്പയൂരിൽ കോൺഗ്രസ് പ്രവർത്തകനെ പാർടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിടുമ്പൊയിലിലെ എടവന മീത്തൽ രാജനെ (62) യാണ് നിടുമ്പൊയിയിലെ കോൺഗ്രസ് ഓഫീസായ ഇന്ദിരാ ഭവനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സജീവ കോൺഗ്രസ് പ്രവർത്തകനും പത്ര ഏജൻ്റും പത്രവിതരണക്കാരനുമാണ്. 

ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് കണ്ടെത്തിയത്. ഓഫീസിൻ്റെ സൺ ഷേഡിലുള്ള കൊളുത്തിൽ നൈലോൺ കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ ചായ കുടിക്കാനായി പോയ പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ നൽകിയ വിവരത്തെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോഴാണ് മരിച്ചത് രാജനാണെന്ന് അറിയുന്നത്. പ്രദേശത്ത് പത്രവിതരണം ചെയ്യുന്നത് രാജനായിരുന്നു. 

മകന്റെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാജനെ അലട്ടിയിരുന്നെന്നും ഇതായിരിക്കാം ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. മേപ്പയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Post a Comment

Previous Post Next Post