Trending

കുറ്റ്യാടിയില്‍ ഒൻപത് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; കേസെടുത്ത് പോലീസ്.


കുറ്റ്യാടി: കുറ്റ്യാടിയില്‍ ഒൻപത് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. കക്കട്ടില്‍ മണിയൂർ സ്വദേശികളായ ഹിരണ്‍-ചാരുഷ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും വീട്ടില്‍ വെച്ച്‌ മരുന്ന് നല്‍കിയ ശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടെന്നുമാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മരുന്ന് നല്‍കിയതിന് പിന്നാലെ കുഞ്ഞിന് ശ്വാസം കിട്ടാൻ പ്രയാസം നേരിട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുൻപ് കുഞ്ഞ് മരിച്ചു. 

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച്‌ വ്യക്തമായ വിവരം ലഭിക്കൂ. കുഞ്ഞിന് നല്‍കിയത് ഏത് മരുന്നാണ്, അത് ഡോക്ടറുടെ നിർദ്ദേശപ്രകാരമാണോ നല്‍കിയത് തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

Post a Comment

Previous Post Next Post