Trending

വിവാഹത്തിന് പോകാന്‍ കാര്‍ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.


വണ്ടൂർ: മലപ്പുറത്ത് വീട്ടുകാരുമായി വിവാഹത്തിന് പോകാന്‍ പുലര്‍ച്ചയോടെ കാര്‍ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയില്‍ മുരളീ കൃഷ്ണന്‍ (32) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. യുസി പെട്രോളിയം ഉടമ പരേതനായ യു.സി മുകുന്ദന്റെ മകനാണ്. കാര്‍ കഴുകാന്‍ ഉപയോഗിച്ച പവര്‍ വാഷറില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. 

നിലവിളി കേട്ട് വീട്ടുകാര്‍ വന്ന് നോക്കിയപ്പഴാണ് കാറിനു സമീപം യുവാവ് വീണു കിടക്കുന്നത് കാണുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ് ഷീല. ആരതിയാണ് ഭാര്യ. യുകെജി വിദ്യാ‌ർത്ഥിയായ ശങ്കർ കൃഷ്ണനാണ് മകൻ.

Post a Comment

Previous Post Next Post