കൊടുവള്ളി: താമരശ്ശേരി-മാനിപുരം റോഡിൽ കയറ്റത്തിൽ നിന്നും കണ്ടെയ്നർ ലോറി പിന്നോട്ട് നീങ്ങി മൂന്നു കാറുകളിൽ ഇടിച്ചു. ഇന്ന് വൈകീട്ട് 4.30 ഓടെ പോർങ്ങോട്ടൂരിലായിരുന്നു അപകടം. കൊടുവള്ളി ചന്തയിൽ കാലികളെ ഇറക്കി വരികയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു.
ഒരു കാർ ഇലക്ട്രിക്ക് പോസ്റ്റിലും ലോറിക്കും ഇടയിലും കുരുങ്ങി ചതഞ്ഞു. ഈ കാറിലുണ്ടായിരുന്നവർക്ക് ചില്ല് തെറിച്ച് നിസാര പരിക്കേറ്റു. മറ്റാർക്കും പരിക്കില്ല. മറ്റു രണ്ടു കാറുകളും മാനിപുരം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി.