Trending

4.8 ഗ്രാം എംഡിഎംഎയുമായി അത്തോളി സ്വദേശിയായ യുവാവ് പിടിയിൽ.


കാപ്പാട്: തിരുവങ്ങൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അത്തോളി സ്വദേശി മേക്കോത്ത് ഹാരിസ് (28) ആണ് പിടിയിലായത്. 4.8 ഗ്രാം എംഡിഎംഎയാണ് പോലീസ് ഇയാളിൽ നിന്നും പിടികൂടിയത്. ഇന്നലെ രാത്രി 10 മണിയോടെ കുനിയിൽക്കടവ് റോഡിൽ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ബൈക്ക് നിർത്തി പരിശോധിക്കുന്നതിനിടെ സംശയം തോന്നി പ്രതിയുടെ പോക്കറ്റ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. 

റൂറൽ എസ്പി കെ.ഇ ബൈജുവിന്റെ നിർദ്ദേശപ്രകാരമയിരുന്നു പരിശോധന. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്ഐമാരായ ആർ.സി ബിജു, കെ.പി ഗിരീഷ്, എഎസ്ഐ റഖീബ്, സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് ഗംഗേഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ അതുൽ.പി, ശ്യാംജിത്ത് ബി.എസ്, ലിഥിൻ ഡി.ബി, അനൂപ് സെൻ, മിഥുൻ മോഹൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post