Trending

കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് ടിപ്പറിലിടിച്ച് 15 ലേറെ പേർ‌ക്ക് പരിക്ക്.

കൊയിലാണ്ടി: കോരപ്പുഴ പാലത്തിനു സമീപം സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് പതിനഞ്ചിലേറെ പേർ‌ക്ക് പരിക്ക്. ബസ് ഡ്രൈവറടക്കം ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്നും ഇരിട്ടിയിലേക്കുള്ള ഹോളിമാതാ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണം‌വിട്ട് ടിപ്പർ ലോറിയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞു. ടിപ്പറിലുണ്ടായിരുന്ന കരിങ്കൽ ബസിനകത്തേക്ക് തെറിച്ചും യാത്രക്കാർക്ക് പരിക്കേറ്റു. തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ഒമ്നി വാനിലും ഇടിച്ച ബസ് അടുത്തുള്ള വീടിന്റെ മതിലിൽ ഇടിച്ചു തകർത്താണ് നിന്നത്.


Post a Comment

Previous Post Next Post