ഉള്ളിയേരി: കോണ്‍ഗ്രസ് നേതാവും, കോഴിക്കോട് ഡിസിസി ട്രഷററും, നടുവണ്ണൂര്‍ റീജ്യനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും, ഉള്ളിയേരി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവുമായ ടി.ഗണേഷ്ബാബു (64) അന്തരിച്ചു. ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
മൃതദേഹം തിങ്കൾ രാവിലെ 11 മണി മുതൽ 12 മണി വരെ ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിൽ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപയാത്രയായി കണയങ്കോട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ സംസ്‌കാരത്തിന് ശേഷം വൈകിട്ട് കന്നൂർ അങ്ങാടിയിൽ വച്ച് അനുശോചന യോഗവും നടക്കും.
ഉള്ളിയരി സ്വദേശിയായ ഗണേഷ് ബാബു കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്നു. അധ്യാപന കാലത്തും തുടർന്നും കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച ഇദ്ദേഹം ബാലുശ്ശേരി കൊയിലാണ്ടി മേഖലയിൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. പാർട്ടിയിൽ മണ്ഡലം ബ്ലോക്ക് തലം മുതൽ ജില്ലാ ട്രഷറർ വരെയുള്ള സ്ഥാനം വഹിച്ചു. അച്ഛൻ: കുമാരൻ, അമ്മ: നാരായണി. ഭാര്യ: സംഗീത. സഹോദരൻ: രാമദാസൻ.