താമരശ്ശേരി: കൂടത്തായിയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓമശ്ശേരി സ്വദേശി മരിച്ചു. സ്കൂട്ടർ യാത്രികനായ ഓമശ്ശേരി പുത്തൂർ കുനിപ്പാലിൽ ഇബ്രാഹിം (65) ആണ് മരിച്ചത്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ കൂടത്തായി തടി മില്ലിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയയിരുന്നു അപകടം.
അരീക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനിൽ ഓമശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. ആൾ തൽക്ഷണം മരിച്ചു, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോഡു നവീകരണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.