Trending

താമരശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്.


താമരശ്ശേരി: താമരശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. താമരശ്ശേരി പെരുമ്പള്ളി സ്വദേശി ലാലിത്ത്(20)നാണ് പരുക്കേറ്റത്. താമരശ്ശേരി-ബാലുശ്ശേരി റോഡിൽ ചുങ്കം ബിഷപ്പ് ഹൗസിന് സമീപം രാവിലെ 9.30 ഓടെയായിരുന്നു അപകടം. 

ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post