Trending

കൊയിലാണ്ടി ആനക്കുളത്ത് വയോധികൻ ട്രെയിന്‍ തട്ടി മരിച്ചു.


കൊയിലാണ്ടി: കൊയിലാണ്ടി ആനക്കുളത്ത് വയോധികൻ ട്രെയിന്‍തട്ടി മരിച്ചു. കൊയിലാണ്ടി വിയ്യൂര്‍ സ്വദേശി അരീക്കല്‍താഴെ ശോഭികയില്‍ കുഞ്ഞിരാമന്‍ (67) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.50 ഓടെടെയായിരുന്നു അപകടം. ആനക്കുളത്ത് ജോലി ആവശ്യത്തിനായി പോയതായിരുന്നു കുഞ്ഞിരാമന്‍.

ആനക്കുളം റെയില്‍വേ ക്രോസിന് സമീപത്തെ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. തിരുവനന്തപുരത്തേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പോസ്റ്റ്മാര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഭാര്യ: ശോഭന. മക്കള്‍: ബിന്ദു, നവിത. മരുമക്കള്‍: അനീഷ്, വിനീഷ്. സഹോദരങ്ങള്‍: രാജന്‍, ശിവന്‍, ഗീത.

Post a Comment

Previous Post Next Post