മടവൂർ: ജില്ലയിലെ തിരക്കേറിയ റൂട്ടുകളിൽ ഒന്നായ ചക്കാലക്കൽ, മടവൂർ സി.എം മഖാം റൂട്ടിൽ കെഎസ്‌ആർടിസി ബസ് റൂട്ട് അനുവദിക്കണമെന്ന് ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ പിടിഎ എക്സിക്യൂട്ടീവ് യോഗം. നേരത്തെ ബാലുശ്ശരി കോഴിക്കോട് റൂട്ടിലും താമരശ്ശേരി നരിക്കുനി കോഴിക്കോട് റൂട്ടിലുമായി നാലു കെഎസ്‌ആർടിസി ബസുകൾ 17 ട്രിപ്പ് സർവീസ് നടത്തിയിരുന്നു. നാലായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ മടവൂർ, ആയിരക്കണക്കിന് തീർത്ഥാടകർ ദിനം പ്രതി യാത്ര ചെയ്യുന്ന സി.എം മഖാം ശരീഫ്, ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവ ഈ റൂട്ടിലാണ്. ദിവസേന പതിനായിരക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന പടനിലം ചക്കാലക്കൽ മടവൂർ നരിക്കുനി റൂട്ടിൽ യാത്ര സൗകര്യത്തിനു കൂടുതൽ സർവീസ് ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പിടിഎ എക്സിക്യൂട്ടീവ് യോഗം മാനേജർ പി.കെ സുലൈമാൻ ഉദ്‌ഘാടനം ചെയ്‌തു. പിടിഎ പ്രസിഡണ്ട് ഒ.കെ ഇസ്മായിൽ അധ്യക്ഷനയിരുന്നു. പ്രിൻസിപ്പാൾ എം. സിറാജുദീൻ, ഹെഡ്മാസ്റ്റർ ഷാജു പി. കൃഷ്‌ണൻ, പിടിഎ വൈസ് പ്രസിഡന്റ് ഷബ്‌ന നൗഫൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ടി. ബാലകൃഷ്ണൻ, വി.പി സുബൈർ, എംപിടിഎ പ്രസിഡന്റ് എം.കെ പ്രജില, റിയാസ് ഖാൻ, ഇ. അനൂപ്, പി.കെ അൻവർ, കെ. ജാബിർ, ടി. മുസ്തഫ, ഷാബുരാജ്, പി. നൗഫൽ, റഷീദ് കീമാരി, റഹ്മത്ത്, സീനത്ത്, ഷെറിൻ, ഫാക്കിഹത്ത്, സി.പി അബ്ദുൽ സലാം, പി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
Tags:
LOCAL NEWS