Trending

കോഴിക്കോട് നഗരത്തിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്.


കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. സിറ്റിയില്‍ ഓടുന്ന ബസ് ജീവനക്കാര്‍ തമ്മിലാണ് സര്‍വീസ് സമയവുമായി ബന്ധപ്പെട്ട് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പിടിച്ചുമാറ്റാന്‍ ചെന്ന ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. പോലീസും മറ്റ് ഡ്രൈവര്‍മാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തില്‍ രജീഷ് ബാബു, ഷാജഹാന്‍, വിശാഖ്, മുഹമ്മദ് സല്‍മാന്‍ എന്നീ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. കാല്‍നട യാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ചതിനും സംഘര്‍ഷം ഉണ്ടാക്കിയതിനുമാണ് കേസ്. സംഭവത്തില്‍ ഫാന്റസി, കടുപ്പയില്‍ എന്നീ ബസുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post