കൊയിലാണ്ടി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ കുറുവങ്ങാട് സ്‌കൂട്ടറില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. കുറുവങ്ങാട് സ്വദേശി പുളിയാട്ടേരി ബാലകൃഷ്ണന്‍ (71) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന ബാലകൃഷ്ണനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ 9.15 ഓടെയായിരുന്നു അപകടം. ഉഴിച്ചില്‍ നടത്താനായി വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ ഇറങ്ങിയതായിരുന്നു. ബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയും ചെയ്തിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: പ്രസന്ന. മക്കള്‍: അജിത്ത്, അഞ്ജു.