തിരുവമ്പാടി: പുല്ലൂരാംപാറ സെൻ്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ കെമിസ്ട്രി താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ് 18ന്. ഫോൺ: 9946293916.
നടുവണ്ണൂർ: ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലീഷ്, ഗണിതം), യുപിഎസ്ടി എന്നീ അധ്യാപക ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലായ് 19ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും.
കൊയിലാണ്ടി: നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂലായ് 23 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ അഭിമുഖത്തിന് എത്തിച്ചേരണം.
കൊയിലാണ്ടി: ഗവ.മാപ്പിള സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിക്സ് (ജൂനിയർ) അധ്യാപകനെ നിയമിക്കുന്നു. ജൂലായ് 18ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ രേഖകളുമായി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
കോഴിക്കോട്: ഗവ.മെഡിക്കൽ കോളേജ് കാംപസ് ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി അധ്യാപക അഭിമുഖം 18ന് രാവിലെ 10.30ന്. ഫോൺ: 0495 2355327.