വടകര: വടകര താഴെങ്ങാടി ചിറക്കൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേരാൻ്റവിട സഹൽ (14) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം. സുഹൃത്തിനോടൊപ്പം നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. നാട്ടുകാരും അഗ്നി രക്ഷാസേനയും ഏറെ സമയം തിരച്ചിൽ നടത്തിയാണ് സഹലിനെ പുറത്തെടുത്തത്.
ഉടൻ തന്നെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കടമേരി ആർഎസി ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. താഴെങ്ങാടിയിലായിരുന്ന സഹലും കുടുംബവും ഇപ്പോൾ തണ്ണീർപന്തലിലാണ് താമസം.