അത്തോളി: അത്തോളി കുനിയിൽ കടവ് ജംഗ്ഷനിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. അത്തോളി ചെത്തിൽ മീത്തൽ സുന്ദരൻ, അണ്ട്യാംകണ്ടി ജാനകി എന്നിവർക്കാണ് പരിക്കേറ്റത്. പാവങ്ങാട്- ഉള്ളിയേരി സംസ്ഥാന പാതയിൽ അത്തോളി പഴയ മീൻ മാർക്കറ്റിനു സമീപം ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം.
അതി വേഗതയിലെത്തിയ കാർ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന സുന്ദരനെയും ജാനകിയെയും ഇടിച്ചുടുകയായിരുന്നു. തുടർന്ന് നിർത്താതെ പോയ കാർ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.