Trending

ഷവർമയും ഷവായിയും കഴിച്ച് ഭക്ഷ്യവിഷബാധ: യുവതിയുടെ ചികിത്സയ്ക്ക്​ ചെലവായത് 2.5 ലക്ഷം, കോടതിയെ സമീപിക്കുമെന്ന് കുടുംബം


കൊച്ചി: എറണാകുളം രവിപുരത്തെ ഹോട്ടലിൽ നിന്ന്​ ഭക്ഷ്യവിഷബാധയേറ്റ് യുവതി ചികിത്സയിലായ സംഭവത്തിൽ ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്ന് കുടുംബം. ആശുപത്രിവിട്ട ഇരിങ്ങാലക്കുട സ്വദേശിനി ആൻ മരിയയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുകയാണ്.

രവിപുരം റിയൽ അറേബ്യ ഹോട്ടലിൽ നിന്ന്​ ഷവർമയും ഷവായിയും കഴിച്ച യുവതിക്കും സുഹൃത്തുക്കൾക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിലായ യുവതി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സക്ക്​ ഇതുവരെ 2.5 ലക്ഷം രൂപ ചെലവായെന്ന്​ കുടുംബം പറഞ്ഞു. 

ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചിരുന്നു. ഉദയംപേരൂരിലെ ന്യൂസ്റ്റാർ ബേക്കറിയിൽ നിന്ന് ചിക്കൻ സാൻവിച്ച് കഴിച്ച സംസ്ഥാന ബാഡ്മിന്‍റൺ താരമായ 16 കാരനും ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ഈ ബേക്കറിയും കഴിഞ്ഞ ദിവസം അധികൃതർ പൂട്ടിച്ചിരുന്നു.

Post a Comment

Previous Post Next Post