താമരശ്ശേരി: താമരശ്ശേരിയിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദ് (17) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബാലുശ്ശേരി ശിവപുരം ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്.
കഴിഞ്ഞ ദിവസം പ്രദേശത്തെ പൊതുകിണറില്‍ സ്ഥാപിച്ച മോട്ടോര്‍ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ വീട്ടിലെത്തി ഷംനാദിനെ ചോദ്യം ചെയ്തിരുന്നു. അതിന്റെ മനോവിഷമം കുട്ടിക്ക് ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പിതാവ് മാനിപുരം പടിപുരക്കൽ മജീദ്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.