Trending

എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എൻഎംഎംഎസ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം


എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നടത്തപ്പെടുന്ന എൻഎംഎംഎസ് (NMMS) പരീക്ഷയിലൂടെ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുന്നത്. അപ്രകാരം തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ നാലു വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിക്കും. പ്രതിവര്‍ഷം ₹12,000 രൂപ നിരക്കില്‍ ആകെ ₹48,000 രൂപയാണ് സ്കോളര്‍ഷിപ്പ് തുകയായി ലഭിക്കുക.

അവസാന തീയതി: 31 ഓഗസ്റ്റ്‌ 2025

ഗവണ്‍മെന്റ്/ എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. എഴാം ക്ലാസില്‍ കുറഞ്ഞത് 55% മാര്‍ക്ക് ഉണ്ടായിരിക്കണം (SC/ST വിഭാഗക്കാര്‍ക്ക് 5% ഇളവുണ്ട്. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം കവിയരുത്. ആകെ ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. കേരളത്തില്‍ നിന്ന് 3,473 പേര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കും. ഓരോ സംസ്ഥാനങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് ക്വാട്ടയിലേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ അതാത് സംസ്ഥാനങ്ങളാണ് പരീക്ഷകൾ നടത്തുന്നത്.

അപേക്ഷ: കേന്ദ്ര സ്കോളര്‍ഷിപ്പുകളുടെ പോര്‍ട്ടലായ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ പോര്‍ട്ടല്‍ വഴി ആദ്യമായി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവരാണെങ്കില്‍ വൺ ടൈം രജിസ്ട്രേഷൻ https://scholarships.gov.in വഴി ചെയ്യേണ്ടതുണ്ട്.

Post a Comment

Previous Post Next Post