Trending

വീട്ടിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ മകനെ അച്ഛൻ വെട്ടിക്കൊന്നു


പാലക്കാട്: പാലക്കാട് മദ്യപിച്ച് ബഹളം വെച്ച മകനെ അച്ഛൻ വെട്ടിക്കൊന്നു. കൊടുന്തരപ്പുള്ളി സ്വദേശി സിജിലിനെയാണ് അച്ഛൻ ശിവൻ കൊലപ്പെടുത്തിയത്. ഇന്ന് വൈകീട്ട് നാല് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ സിജിൽ ബഹളമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. രാത്രി 8.30 ഓടെ കൊടുന്തരപ്പുള്ളിയിലെ വീട്ടിൽ വെച്ച് അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു.

സംഘർഷത്തിന് ഒടുവില്‍ അച്ഛൻ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാപ്പ കേസ് ഉൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് കൊലപ്പെട്ട സിജിൽ. പ്രതി ശിവൻ ഒളിവിലാണ്. പാലക്കാട് നാേർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സിജിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post