Trending

സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പൂച്ചെണ്ട് നൽകി സ്വീകരിച്ചു


തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ വെച്ചായിരുന്നു ചടങ്ങ്. ദൈവനാമത്തിലായിരുന്നു ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സെക്രട്ടറിയാണ് സത്യവാചക ചൊല്ലി കൊടുത്തത്. മുഖ്യമന്ത്രി, സ്‌പീക്കർ, മന്ത്രിമാരായ എം.ബി രാജേഷ്, കെ.രാജൻ പ്രതിപക്ഷ നേതാവ് എന്നിവർ ആര്യാടൻ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. 

11,077 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ആര്യാടൻ ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി പി.വി അൻവർ 19,760 വോട്ടുകളുമായിരുന്നു ലഭിച്ചത്. രണ്ടാം പിണറായി സർക്കാരിൽ ഇതാദ്യായാണ് ഒരു സിറ്റിങ് സീറ്റ് എൽഡിഎഫ് കൈവിടുന്നത്.

Post a Comment

Previous Post Next Post