Trending

രണ്ടര വയസുള്ള മകന് ചോറ് വാരിക്കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റു യുവതി മരിച്ചു


തൃശൂർ: തൃശൂരിൽ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു. മാപ്രാണം മാടായിക്കോണം സ്വദേശി ചെറാകുളം ഷാരോണിൻ്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ തട്ടിൽ പീറ്ററിന്റെ മകളായ ഹെന്ന കുറുവഞ്ചേരി ഇമൈൻഡ് ആശുപത്രിയിലെ സൈക്കോളജിസ്റ്റാണ്.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീടിൻ്റെ ചവിട്ടു പടിയിലിരുന്ന് രണ്ടര വയസുള്ള മകന് ചോറ് കൊടുക്കുന്നതിനിടെയാണ് ഹെന്നയുടെ കാലിൽ പാമ്പിന്റെ കടിയേറ്റത്. ഉടൻതന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

Post a Comment

Previous Post Next Post