കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കൊയിലാണ്ടി കോമത്തുകര കൃഷ്ണ കല്യാൺ ദിനേശിന്റെ സ്കൂട്ടറിന്റെ മുൻവശത്ത് ഹാൻ്റലിന് ഉള്ളിലായിട്ടാണ് പാമ്പിനെ കണ്ടത്. വർക്ക്ഷോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു സ്കൂട്ടർ. നാട്ടുകാർ വിവരമറിയിച്ചത് അനുസരിച്ച് വനംവകുപ്പ് അധികൃതരെത്തി പാമ്പിനെ പിടിച്ചു കൊണ്ടുപോയി.