Trending

കൊടുവള്ളിയിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം


കൊടുവള്ളി: കൊടുവള്ളിയിൽ വിദ്യാർത്ഥിനി വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊടുവള്ളി കരുവൻപൊയിൽ എടക്കോട്ട് വി.പി മൊയ്തീൻകുട്ടി സഖാഫിയുടെ മകൾ നജാ കദീജ (13) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ വീട്ടിലെ കുളിമുറിയിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കരുവൻപൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ഉവൈസ് നൂറാനി, അബ്ദുൽ മാജിദ്, ഹന്ന ഫാത്തിമ. കബറടക്കം പോസ്റ്റ്മോർട്ടത്തിന് ശേഷം ചുള്ളിയാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post