Trending

‘ഈ കളറ് ഷർട്ട് നീ എടുക്കണ്ട', ‘അതെന്താ ഞാനെടുത്താല്’; യുവാക്കളുടെ വാക്ക് തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ


കോഴിക്കോട്: നാദാപുരം കല്ലാച്ചിയില്‍ ഒരേ നിറത്തിലുള്ള ഷര്‍ട്ടിന് വേണ്ടി ടെക്‌സ്റ്റൈല്‍ ഷോറൂമില്‍ വച്ച് തമ്മില്‍തല്ലി യുവാക്കള്‍. സംഘര്‍ഷം പുറത്തേക്കും വ്യാപിച്ചതോടെ പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ഇവരെ തുരത്തിയത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവങ്ങളുടെ തുടക്കം.

തുണിക്കടയില്‍ നിന്ന് ഒരേ കളര്‍ ഷര്‍ട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഷര്‍ട്ട് എടുക്കാനായി എത്തിയ രണ്ട് യുവാക്കളും കടയില്‍ നിന്ന് ഒരേ നിറത്തിലുള്ള ഷര്‍ട്ടാണ് തിരഞ്ഞെടുത്തത്. ഇതുമായി ബന്ധപ്പെട്ടാണ് ആദ്യം സംസാരമുണ്ടായത്. പിന്നീട് ഇവര്‍ തമ്മില്‍ അടിപിടിയുണ്ടാവുകയും വിവരമറിഞ്ഞ് ഇരുഭാഗത്ത് നിന്നും വീണ്ടും ആളുകള്‍ സംഘടിച്ച് ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയുമായിരുന്നു.

സംഘര്‍ഷം പുറത്തേക്ക് നീണ്ടതോടെയാണ് നാട്ടുകാരും പോലീസും ഇടപെട്ട് ഇവരെ തുരത്തിയത്. നാദാപുരം പോലീസ് സ്ഥലത്ത് എത്തിയതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. ഇരു സംഘങ്ങളും തമ്മില്‍ മുന്‍പും സംഘര്‍ഷമുണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇതിന്റെ തുടര്‍ച്ചയായാണ് തുണിക്കടയില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പോലീസ് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post