Trending

കടുത്ത വേനലും റംസാനും; പ​ഴ വി​പ​ണി​യി​ൽ വി​ല​ക്ക​യ​റ്റം


കോഴിക്കോട്: ചൂട് കൂടുന്നതിനൊപ്പം റമദാൻ വ്രതവും ആരംഭിച്ചതോടെ പഴ വിപണിയിൽ വിലക്കയറ്റം. ഒരുദിവസം കൊണ്ട് അനാറിന് 30 രൂപയും പൈനാപ്പിളിന് 10 രൂപയും വർദ്ധിച്ചതായി വ്യാപാരികൾ പറയുന്നു. റമദാൻ വ്രതം ആരംഭിച്ചതോടെ പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ചൂട് കൂടുതലായതിനാൽ ഇഫ്താറിന് എണ്ണപ്പലഹാരങ്ങളേക്കാൾ പഴവർഗ്ഗങ്ങൾക്കാണ് പ്രിയം. അതിനാൽ വിലക്കയറ്റമുണ്ടായാലും വ്യാപാരം നടക്കുമെന്ന ആശ്വാസത്തിലാണ് വ്യാപാരികൾ.

തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത്. തമിഴ്നാട്ടിൽ നിന്ന് പഴങ്ങളുമായി വരുന്ന ലോറികൾക്ക് വാടക വൻതോതിൽ വർദ്ധിച്ചതായും പാളയത്തെ വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസം 5000 രൂപയാണ് ലോറി വാടക വർദ്ധിച്ചത്. വരും ദിവസങ്ങളിലും വർദ്ധിക്കുമെന്ന് ലോറി ഉടമകൾ പറഞ്ഞതായി പാളയത്തെ പഴം വ്യാപാരി നാസർ പറഞ്ഞു. ഇത് പഴങ്ങളുടെ വില വർദ്ധിക്കാനിടയാക്കും. ആവശ്യക്കാർ ഏറെയാണെന്നത് വിലക്കയറ്റത്തിന് മറ്റൊരു കാരണമാണ്.

വി​ല​വി​വ​രം
• പൈ​നാ​പ്പി​ൾ: 80 ₹
• ആ​പ്പി​ൾ: 200 ₹
• അനാർ: 200-210 ₹
• പ​പ്പാ​യ: 60-70 ₹
• മു​ന്തി​രി വെ​ള്ള: 110 ₹
• മു​ന്തി​രി ബ്ലാ​ക്ക്: 160 ₹
• മു​ന്തി ബ്ലാ​ക്ക് (ജ്യൂ​സ്): 80-90 ₹
• ത​ണ്ണി​മ​ത്ത​ൻ: 28 ₹
• ഷ​മാം: 60-70 ₹
• ഓ​റ​ഞ്ച്: 90 ₹
• മു​സ​മ്പി: 70 ₹
• ബു​ർ​ത്തു​കാ​ൽ: 120-130 ₹
• മാ​ങ്ങ: 120-150 ₹
• പേ​ര​ക്ക 14-150 ₹

Post a Comment

Previous Post Next Post