താമരശ്ശേരി: വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിനിടെ മർദ്ദനമേറ്റ് ഗുരുതരമായി പരുക്കേറ്റ് മരണപ്പെട്ട ഷഹബാസിൻ്റെ മൃതദ്ദേഹം പോസ്റ്റുമോട്ടത്തിന് ശേഷം 2 മണിക്ക് താമരശ്ശേരി ചുങ്കത്തുള്ള തറവാട്ട് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 3 മണിക്ക് ചുങ്കം ടൗൺ പള്ളിയിൽ നിസ്കാരത്തിന് ശേഷം 3.30ന് കെടവൂർ മദ്റസ്സയിൽ പൊതുദർശനം. ശേഷം ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും.