Trending

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു


കോഴിക്കോട്: ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറ്റിക്കാട്ടൂര്‍ സ്വദേശി ജിസ്‌ന (38) ആണ് മരിച്ചത്. കഴിഞ്ഞ 13 ദിവസങ്ങളായി ജിസ്‌ന രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയായിരുന്നു മരണം.

അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ജിസ്‌നയ്ക്ക് ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പനിയും കാലിന് നീരും ഉണ്ടായിരുന്നതായും നില ഗുരുതരമായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗത്തിന്റെ ഉറവിടം നിലവില്‍ വ്യക്തമല്ല. പെരുവയല്‍ സ്വദേശിയായ ജിസ്‌നയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിന് പിന്നാലെ പഞ്ചായത്തിലെ ജലാശങ്ങളില്‍ പരിശോധന നടത്തിയിരുന്നു.

ഭർത്താവ്: സുഭാഷ് (പ്രിൻസ് ടൈലറിങ് കുറ്റിക്കാട്ടൂർ). മകൻ: ശ്രീ സാരംഗ് (പ്ലസ്ടു വിദ്യാർത്ഥി സേവിയോ സ്കൂൾ). പിതാവ്: ജയരാജൻ അമ്മ: ശാരദ.

Post a Comment

Previous Post Next Post