Trending

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം; 72 കാരന്‍ പോക്സോ കേസിൽ അറസ്റ്റില്‍


വടകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 72 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. വടകര വിലങ്ങാട് സ്വദേശി കുഞ്ഞിരാമനാണ് അറസ്റ്റിലായത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീട്ടിലേക്ക് വിട്ടത്.

വീട്ടിലെത്തിയ പെണ്‍കുട്ടി ഉപദ്രവിച്ച വിവരം രക്ഷിതാക്കളോട് പറയുകയും തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post