Trending

കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ചു; വളയത്ത് 5 പേര്‍ പിടിയില്‍

കോഴിക്കോട്: വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് തിന്നു. സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. വളയം എലിക്കുന്നുമ്മല്‍ ബിനു (43), തറോ കണ്ടിയില്‍ അമല്‍ (22), എലിക്കുന്നുമ്മല്‍ റിനു (42), എലിക്കുന്നുമ്മല്‍ ജിഷ്ണു (21), എലിക്കുന്നുമ്മല്‍ അശ്വിന്‍ (23) എന്നിവരെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരുടെ വീടുകളില്‍നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.

ഞായറാഴ്ച രാവിലെയാണ് കിണറ്റില്‍ കാട്ടുപന്നി വീണത്. തുടര്‍ന്ന് നാട്ടുകാര്‍ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചെങ്കിലും ഇവര്‍ തന്നെ കാട്ടുപന്നിയെ പിടികൂടുകയായിരുന്നു. കിണറില്‍ വീണ പന്നി രക്ഷപ്പെട്ടെന്നാണ് പിന്നീട് ഇവര് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്. സംശയം തോന്നിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 60 കിലോയിലധികം വരുന്ന പന്നിയെ കൊന്ന് ഇറച്ചി നിരവധി പേര്‍ വീതിച്ചെടുത്തതായാണ് വിവരം. തുടര്‍ന്ന് യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Post a Comment

Previous Post Next Post