Trending

താമരശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; 152 ഗ്രാം എംഡിഎംഎയും 450 ഗ്രാം കഞ്ചാവും പിടികൂടി


താമരശ്ശേരി: താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 152 ഗ്രാം എംഡിഎംഎയും 450 ഗ്രാം കഞ്ചാവുമായി താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശി ദിപീഷാണ് എക്സൈസിൻ്റെ പിടിയിലായത്. ഇയാൾ അമ്പലമുക്ക് അയ്യൂബ് ഖാൻ്റെ മയക്കുമരുന്നു സംഘത്തിലെ കണ്ണിയും പോലീസിനെ ആക്രമിച്ച കേസിൽ ജയിൽ വാസം അനുഭവിച്ചയാളുമാണ്.

എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ റമീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സിറാജ്, ഉദ്യോഗസ്ഥരായ സുരേഷ് ബാബു, ഷാജു സി.പി, താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ തമ്പി, അശ്വിത്, വിഷ്ണു, ലതാ മോൾ, ഷിജിൻ, അജേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വീട്ടിനകത്തു നിന്നും കണ്ടെടുത്തത്.

Post a Comment

Previous Post Next Post