താമരശ്ശേരി: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടിൽ താമസിക്കുന്ന സബീഷ് കുമാർ (31)നെയാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും കുട്ടികളും ബന്ധുവീട്ടിലേക്ക് പോയ സമയത്താണ് യുവാവ് ജീവനൊടുക്കിയത്.
അമ്പായത്തോട് പ്രവർത്തിക്കുന്ന അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ജീവനക്കാരനാണ്. മരണകാരണം വ്യക്തമായിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.