കോഴിക്കോട്: മാവൂർ തെങ്ങിലക്കടവിൽ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് കുട്ടികളടക്കം 14 പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുടെ പുറകിൽ അതേ ദിശയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബസിന്റെ മുൻ സീറ്റിലിരുന്ന രണ്ടു സ്ത്രീകൾ റോഡിലേക്ക് തെറിച്ചുവീണു.
ബസ്സിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചെറൂപ്പ ഹെൽത്ത് യൂണിറ്റിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മാവൂർ-കോഴിക്കോട് റോഡിൽ ഗതാഗത തടസപ്പെട്ടു. മാവൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
Tags:
KOZHIKODE