കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിക്ക് വൻ വില വർധന. വരും ദിവസങ്ങളിലും പച്ചക്കറി വില കൂടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറികൾക്കെല്ലാം വില പൊള്ളുകയാണ്. മുരിങ്ങാക്കായ കിലോയ്ക്ക് 500 രൂപ വരെയെത്തി.
ഹോൾസെയിൽ വിലയാവട്ടെ മുരിങ്ങാക്കായക്ക് 480 രൂപയും. സവാള, കാരറ്റ്, ബീറ്റ്റൂട്ട്, വെണ്ട, തക്കാളി എന്നിവയക്കും തീവില തന്നെയാണ്. തമിഴ്നാട്ടിലെ മഴ പച്ചക്കറിയെ നന്നായി ബാധിച്ചുവെന്നാണ് വ്യാപാരികൾ പറയുന്നത്. ബീറ്റ്റൂട്ട് കിലോയ്ക്ക് 80 രൂപയും വലിയുള്ളി 75 രൂപയും വെളുത്തുള്ളി 380 രൂപയും കാരറ്റ് 90 രൂപയും നേന്ത്രപ്പഴം 70 രൂപയുമാണ് വില.
Tags:
KERALA NEWS