Trending

ചികിത്സക്കിടെ കാഴ്ച നഷ്ടപ്പെട്ടു; ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം


കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി രോഗിയുടെ കുടുംബം. ചുമയ്ക്ക് ചികിത്സയ്ക്ക് പോയ പറയഞ്ചേരി സ്വദേശി രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലായെന്നാണ് പരാതി. ചികിത്സയ്ക്കിടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടെന്നും 25 ലക്ഷം രൂപ ബില്ലടയ്ക്കാന്‍ ആശുപത്രി അധികൃതർ നിര്‍ബന്ധിക്കുന്നതായും രോഗിയുടെ കുടുംബം ആരോപിക്കുന്നു.

അതേസമയം രോഗി ഗുരുതരാവസ്ഥയിൽ ആയിരുന്നുവെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

Post a Comment

Previous Post Next Post