Trending

ഭാര്യയുടെ മരണാന്തര ചടങ്ങുകൾക്കിടെ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു


മലപ്പുറം: മങ്കടയിൽ ഭാര്യയുടെ മരണാന്തര ചടങ്ങുകൾക്കിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരിച്ച കൂട്ടിൽ നായ്ക്കത്ത് റംലയുടെ (62) മയ്യിത്ത് നിസ്കാരത്തിന് തൊട്ടുമുമ്പ് ഭർത്താവ് ചാലിൽ മൊയ്തീനാണ് (76) കുഴഞ്ഞുവീണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു കൂട്ടിൽ ജുമാമസ്ജിദിൽ റംലയുടെ മയ്യിത്ത് നമസ്കാരം. ആളുകൾ മുഴുവൻ പള്ളിക്കകത്ത് കയറിക്കഴിഞ്ഞ് നമസ്കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൊയ്തീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നിസ്ക്കാരം നിർവഹിച്ചത്.

മൊയ്തീൻ കൂട്ടിൽ പ്രദേശത്തെ വിവിധ മസ്ജിദുകളിൽ മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൂട്ടിൽ മഹല്ല് ജുമാമസ്ജിദിൽ മൊയ്തീന്റെ മയ്യിത്ത് നിസ്കാരം നടന്നു. മറ്റു മക്കൾ: നൗഷാദ് (ഗൾഫ്), റൈഹാനത്ത്. മരുമക്കൾ: റുക്സാന, ഹുദ, ഫൈസൽ. പരേതരായ ഫാത്തിമ-മുഹമ്മദ് കുട്ടി ദമ്പതികളുടെ മകളാണ് റംല. സഹോദരങ്ങൾ: അശ്റഫ്, പരേതരായ ഉസ്മാൻ, ഉമ്മർ.

Post a Comment

Previous Post Next Post