കൊടുവള്ളി: ആവിലോറ ചക്കംകൊളളില്‍ അബ്ദുള്‍ ഗഫൂറിന്‍റെ മകന്‍ മുഹമ്മദ് ഷാമിൽ (മിലു- 21) നിര്യാതനായി. നാലുമാസം മുമ്പ് കെട്ടിടത്തിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു. മടവൂർ മുക്കുള്ള സഹോദരിയുടെ നിർമ്മാണത്തിലിരിക്കുന്ന വീടിനു മുകളിൽ നനക്കാനായി കയറിയപ്പോൾ താഴെ വീണ് സാരമായി പരുക്കേറ്റാണ് യുവാവ് കിടപ്പിലായത്.
മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30ന് ആവിലോറ ജുമാ മസ്ജിദില്‍.