Trending

കൂരാച്ചുണ്ടിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

ബാലുശ്ശേരി: കൂരാച്ചുണ്ടിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് ഗുരുതര പരിക്ക്. കാർ യാത്രക്കാരായ കോഴിക്കോട് ദേവഗിരി കോളേജ് അധ്യാപകൻ കൂരാച്ചുണ്ട് ഓഞ്ഞിൽ ചിലമ്പിക്കുന്നേൽ ജോബി (46), മാതാവ് മേരി (68) എന്നിവർക്കാണ് പരുക്കേറ്റത്. കൂരാച്ചുണ്ട് കോളനി മുക്കിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. 

കോഴിക്കോട് നിന്ന് കൂരാച്ചുണ്ടിലേക്ക് വരികയായിരുന്ന മെറിൻ്റ് എന്ന സ്വകാര്യ ബസും എതിരെ വന്ന സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോബി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post