Trending

ഉട്ടുകുളം-ചാലിൽത്താഴം റോഡ് തകർന്ന് യാത്രാദുരിതം


കക്കോടി: ഊട്ടുകുളം-ചാലിൽത്താഴം റോഡ് തകർന്ന് കുഴികൾ നിറഞ്ഞ് യാത്രാദുരിതം. കരമംഗലം താഴം, നെല്ലൂളിപ്പറമ്പത്ത്, കല്ലട ഭാഗങ്ങളിൽ യാത്ര ദുഷ്കരമാണ്. നെല്ലൂളിപ്പറമ്പത്ത് ഭാഗത്ത് റോഡ് തകർന്നു തരിപ്പണമായിട്ടുണ്ട്. കഴിഞ്ഞദിവസം സ്കൂട്ടർ അപകടത്തിൽപ്പെട്ട സംഭവമുണ്ടായി. ഒട്ടേറെയാളുകളാണ് കുഴിയിൽപ്പെട്ട് വീഴുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രിയിലും മറ്റും അപകടം കൂടുന്നു.

റോഡിലേക്ക് നോക്കിയാൽ പലഭാഗങ്ങളിലായി ചെറുതും വലുതുമായ അനേകം കുഴികൾ കാണാം. പലതും അപകടക്കെണികളായി മാറിയവയാണ്. പ്രദേശവാസികൾക്ക് കഠിനയാത്രയായി മാറിയിരിക്കുകയാണ്. മഴപെയ്താൽ കുഴികളിൽ വെള്ളംനിറയും. ബാലുശ്ശേരി റോഡിൽനിന്ന്‌ മെഡിക്കൽ കോളേജിലേക്ക് എളുപ്പത്തിലെത്താൻ യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. ചേളന്നൂർ, കക്കോടി പഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്ന റോഡുമാണ്.

Post a Comment

Previous Post Next Post