എളേറ്റിൽ: എളേറ്റിൽ വട്ടോളി ചെറ്റക്കടവ് പുറായിൽ തൊടുകയിൽ താമസിക്കും നസീബ മറിയം (27) കിണറിൽ വീണു മരിച്ചു. നരിക്കുനി അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തു. തുടർ നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുണ്ടുങ്ങരപ്പാറ കല്ലാഞ്ഞിമാട്ടുമ്മൽ പരേതനായ മുഹമ്മദ് (നസീബ്) ആണ് പിതാവ്. മാതാവ്: റംല.
മയ്യിത്ത് നിസ്കാരം ബുധനാഴ്ച വൈകീട്ട് 3:30 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.