Trending

കോഴിക്കോട്- ബാലുശ്ശേരി റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്

ബാലുശ്ശേരി: കോഴിക്കോട്-ബാലുശ്ശേരി റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസില്‍നിന്നും വിദ്യാര്‍ത്ഥിനി വീണതിനെ ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ വച്ച് കോഴിക്കോട്ടേക്ക് പോവുന്ന ബസിൽ നിന്നും വിദ്യാർത്ഥിനി വീണതിനെ ചെയ്ത സിഐടിയു തൊഴിലാളികളും, ബസ് ജീവനക്കാരും തമ്മില്‍ വാക്കേറ്റമാവുകയും പണിമുടക്ക് പ്രഖ്യാപിക്കുകയും ആയിരുന്നു. 

സംഭവത്തില്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഇടപെടുകയും സ്വകാര്യബസ് ജീവനക്കാരുമായി സംസാരിക്കുയും ചെയ്‌തെങ്കിലും ബസ് ഓടുന്നില്ലെന്ന നിലപാടിൽ നിന്ന് മാറാൻ തൊഴിലാളികൾ തയ്യാറായില്ല. ബാലുശ്ശേരി സി.ഐ ദിനേശിന്റെ നേതൃത്വത്തിൽ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇന്ന് ബസ് ഓടിയില്ലെങ്കിൽ ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കുമെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം അറിയിച്ചു.

Post a Comment

Previous Post Next Post