പൂനൂർ: പൂനൂരിൽ കാറിടിച്ച് അധ്യാപികയ്ക്കും ഭിന്നശേഷിക്കാരിയായ മകൾക്കും പരിക്ക്. പൂനൂർ തച്ചംപൊയില്‍ സ്വദേശിയും ചോയിമഠം എൽ.പി.സ്കൂൾ അധ്യാപികയുമായ ഷംല (45), മകൾ ഇഷ റഹീം (16) എന്നിവർക്കാണ് പരിക്കേറ്റത്. പൂനൂർ അങ്ങാടിയിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുകയായിരുന്ന ഇരുവരെയും അമിത വേഗതയിലെത്തിയ സ്വിഫ്റ്റ് കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്വിഫ്റ്റ് കാറും, കാർ ഡ്രൈവ് ചെയ്തിരുന്നയാളെയും ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തു.