തിരുവനന്തപുരം: കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ്പ് 2026-ൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചു. അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. 250 രൂപ അടച്ച് രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ജനുവരി മുതൽ ഡിസംബർ വരെയുള്ള തളിര് മാസിക സൗജന്യമായി തപാലിൽ ലഭിക്കും.
അഞ്ചു മുതൽ ഏഴു വരെ ക്ലാസുകൾ ജൂനിയർ വിഭാഗമായും എട്ടു മുതൽ പത്തു വരെ ക്ലാസുകൾ സീനിയർ വിഭാഗവുമായാണ് പരീക്ഷ. ജില്ലാതലം ഓൺലൈനായും സംസ്ഥാനതലം എഴുത്ത് പരീക്ഷയായും നടക്കും. ചരിത്രം, ഭാഷ, സാഹിത്യം, പൊതുവിജ്ഞാനം, ആനുകാലികം തുടങ്ങിയ മേഖലകളിൽ നിന്നാവും ചോദ്യങ്ങൾ.
ഒരു ജില്ലയിൽ 100 കുട്ടികൾക്ക് 1000 രൂപ വീതം ജില്ലാതല സ്കോളർഷിപ്പ് ലഭിക്കും. സംസ്ഥാന തല വിജയികൾക്ക് യഥാക്രമം 10000, 5000, 3000 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് scholarship.ksicl.kerala.gov.in. അവസാന തീയതി: ഡിസംബർ 15. ഫോൺ: 8547 971 483.